Home NARTH LOCAL-NEWS KOLACHERI OBIT ആൾമറയില്ലാത്തകിണറ്റിൽ വീണ് 10 വയസുകാരൻ മരിച്ചു
OBIT - October 3, 2023

ആൾമറയില്ലാത്തകിണറ്റിൽ വീണ് 10 വയസുകാരൻ മരിച്ചു

ബേക്കൽ: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുൾ റഹ്മാന്‍ ബാവഖിയുടെ മകന്‍ ആഷിക് (10) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടത്. നാട്ടുകാർ ഉടന്‍ പുറത്തെടുത്ത് കോട്ടിക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണിയ മിന്‍ഹാജ് പബ്ലിക് സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിയാണ്. മാതാവ്: സുഹ്‌റാബീവി (കോളിയടുക്കം) സഹോദരങ്ങള്‍: അബൂ ത്വാഹിര്‍ (എസ് എസ് എഫ് യൂനിറ്റ് പ്രസിഡണ്ട്), നിസാം, നസീം, ബിശ്‌റുല്‍ ഹാഫി, ഫാത്വിഹ്, ആയിഷത്ത്, ഇര്‍ഫാന. ബേക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും