Home KANNUR കെ.എ.പി അസി.കമാണ്ടന്റ് കെ.എം.രാജീവൻ വിരമിച്ചു
KANNUR - October 2, 2023

കെ.എ.പി അസി.കമാണ്ടന്റ് കെ.എം.രാജീവൻ വിരമിച്ചു

കണ്ണൂർ: മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ അസിസ്റ്റന്റ് കമാണ്ടന്റ് കെ.എം.രാജീവൻ വിരമിച്ചു. NCC അണ്ടർ ഓഫീസറിൽ നിന്നും പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് പദവിയിൽ നിന്നാണ് വിരമിച്ചത്. 33 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.

പറശ്ശിനിക്കടവ് കഥകളി സംഘത്തിലെ മദ്ദള വിദഗ്ധനും മട്ടന്നൂർ ശങ്കരൻകുട്ടിയുടെ സഹചാരിയും പട്ടാളത്തിൽ നായിക് സുബേദാറുമായിരുന്ന കീച്ചേരിയിലെ . കെ .എം പത്മനാഭ മാരാരുടെയും സാവിത്രിയുടെയും മകനാണ് രാജീവൻ . 1990ലാണ് പോലീസ് സേനയുടെ ഭാഗമാകുന്നത്.

പാലക്കാട് നിലമ്പൂർ ക്യാമ്പിലാണ് പരിശീലനം പൂർത്തിയാക്കിയത്. 1990 ബാച്ചിന്റെ പരിശീലനകാലത്ത് ബെസ്റ്റ് ഓൾറൗണ്ടർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

2002 ൽ എസ്.ബി.സി.ഐ.ഡിയുടെ കീഴിൽ കോഴിക്കോട് എയർപോർട്ടിൽ എമിഗ്രേഷൻ വിംഗിൽ രണ്ടു വർഷവും , 2014 മുതൽ 2018 വരെ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ കീഴിൽ കോഴിക്കോട് എയർപോർട്ടിൽ വീണ്ടും ഡ്യൂട്ടി ചെയ്തു., 2019 ൽ കണ്ണൂർ എയർപോർട്ടിലെ എമിഗ്രേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സർവ്വീസ് കാലയളവിൽ തെക്കൻപുർ ഗ്വാളിയോറിൽ നിന്നും ടിയർസ്മോക്ക് കോഴ്‌സ് , ഡൽഹി സി.ടി.എസിൽ നിന്നും ഫോറിനേഴ്സ് എമിഗ്രേഷൻ ഹാൻഡിലിംഗ് കോഴ്സ് , ബി.ഒ.ഐയുടെ കീഴിലുള്ള വിവിധ കോഴ്സുകളിലും വിദഗ്ധ പരിശീലനങ്ങൾ നേടിയിട്ടുണ്ട്.
മുപ്പതോളം ഗുഡ് സർവ്വീസ് എൻട്രികളും ബി.ഒ.ഐയുടെതടക്കം നിരവധി ക്യാഷ് റിവാർഡുകളും ലഭിച്ചിട്ടുണ്ട്.പുറമേ 2009 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ഭാര്യ : ശ്രീജ. മകൻ: വൈഷണവ്, വൈശാഖ് ( വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്)

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും