ഗാന്ധിജയന്തി ആഘോഷം
പുതിയതെരു : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 154 ജന്മദിനത്തിൽ പുതിയ തെരു കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ ചിറക്കൽ നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
ചിറക്കൽ പഞ്ചായത്ത് യുഡിഎഫ് കൺവീനർ വി മഹ്മൂദ് അനുസ്മരണ പ്രഭാഷണം നടത്തി
ചിറക്കൻ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അജയകുമാർ പുതിയതെരു അധ്യക്ഷത വഹിച്ചു
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലത കൊല്ലറത്തിക്കൽ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എൻ എം ബൈജു, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ട് ഷറഫുദ്ദീൻ കാട്ടാമ്പള്ളി, ചിറക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് റാഹിദ് കാട്ടാമ്പള്ളി, ഫാറൂഖ് കോട്ടക്കുന്ന്, നവാസ് കടവൻ, ജഗദീഷ് കെ, തുടങ്ങിയവർ സംസാരിച്ചു,
തുടർന്ന് നടന്ന മധുരപലഹാര വിതരണത്തിന് സന്തോഷ് ചാലുവയൽ,ഹബീബ് കോട്ടക്കുന്ന്, റിയാസ് എം എ, മിഥുൻ പനങ്കാവ്, രാജൻ കുണ്ടൻചാൽ, ഹസീബ് എം എം, ഭാസ്കരൻ, തുടങ്ങിയവർ നേതൃത്വം നൽകി