ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭ നേതൃത്വത്തിൽ മരങ്ങൾ നട്ടു
തളിപ്പറമ്പ. നഗരസഭ “നെറ്റ് സീറോ എമിഷൻ ജനങ്ങളിലൂടെ” എന്ന പ്രവർത്തനത്തിന്റെ ഭാഗമായി മരങ്ങൾ നട്ടു. മരങ്ങൾ നട്ടു വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ മാനേങ്കാവ്, പൂക്കോത്ത് കൊട്ടാരം പരിസരങ്ങളിൽ “ഓർമ്മ മരം” ക്യാമ്പയിൻ സംഘടിപ്പിച്ചു.വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഉത്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.രമേശൻ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ് നിസാർ ,കൗൺസിലർമാരായ സലീം കോടിയിൽ, വത്സരാജൻ,സജീറ എം. പി , സുജാത കെ, എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ പി നന്ദി പറഞ്ഞു. ചടങ്ങിൽക്ലീൻ സിറ്റി മാനേജർ രഞ്ജിത് കുമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.