SDPI നേതാക്കൾ സ്ഥലം സന്ദർശിച്ചു.
പാറക്കൽ: മലിന ജലം കെട്ടിക്കിടന്ന് ദുരിതം അനിഭവിക്കുന്ന പ്രദേശം SDPI നേതാക്കൾ സന്ദർശിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാവുമ്പോൾ മാത്രം നടത്തുന്ന താത്കാലിക കാട്ടിക്കൂട്ടലുകൾ അല്ല വേണ്ടത്, വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാണ് പ്രദേശത്ത് ആവശ്യമെന്നും നേതാക്കൾ പറഞ്ഞു. വെള്ളക്കെട്ടിന് ശ്വാശതമായ പരിഹാരം ഉണ്ടാവുന്നത് വരെ SDPI കൂടെയുണ്ടാവുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്, വൈസ് പ്രസിഡന്റ് റഹീം , മണ്ഡലം കമ്മിറ്റിഅംഗം നവാസ് ടി കെ. പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കുട്ടി, സെക്രട്ടറി നാസിം, ബ്രാഞ്ച് പ്രസിഡന്റ് അസ്‌ലം തുങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
Click To Comment