ലോക മുള്ളിടത്തോളം കാലം ഗാന്ധിയെ വിസ്മരിക്കാൻ സാധിക്കില്ല; രജിത്ത് നാറാത്ത്
ലോകത്ത് അഹിംസാ സന്ദേശത്തിലൂടെ ഒരു രാജ്യത്തിന്സ്വാതന്ത്രം നേടിത്തന്ന ഒരേ ഒരു നേതാവാണ് മഹാത്മാ ഗാന്ധി. അദ്ദേഹം ലോകത്തിന് നല്കിയ സമ്മാനമാണ് ഇന്ന് പല രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്ത് നടത്തുന്ന ശുചീകരണ യജ്ഞം. എത്ര വർഷം കഴിഞ്ഞാലും ലോകത്ത് മഹാത്മജിയുടെ പേര് എന്നെന്നും നിലനിൽക്കും. കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രജിത്ത് മാതോടം അധ്യക്ഷനായി. ആയാ ടത്തിൽ പ്രകാശൻ സ്വാഗതം പറഞ്ഞു മോഹനാംഗൻ, ഭാസ്കരമാരാർ, ടി.കെ.നാരായണൻ , ഗോവിന്ദൻ , മുഹമ്മദ് കുഞ്ഞി പാറപ്രം, നാരായണൻ ഹൈറുന്നിസ പി., Av ശൈലജ , ഇന്ദിര കെ എന്നിവർ സംസാരിച്ചു; സേവാദൾ കണ്ണാടിപറമ്പ് യൂനിറ്റിന്റെ നേതൃത്വത്തിൽ കണ്ണാടി പറമ്പ് ദേശസേവാ സ്കൂൾ പരിസരം ശുചീകരിച്ചു : രാവിലെ 8 മണിക്ക് പുഷ്പാർച്ചയും പതാക ഉയർത്തലും മധുര പലഹാര വിതരണവും നടത്തി :