അനുസ്മരണവും , പുഷ്പാർച്ചനയും നടത്തി.
കക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃതത്തിൽ ഗാന്ധി അനുസ്മരണവും , പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡന്റ് അനുരൂപ് കുമാർ പൂച്ചാ ലി യുടെ അദ്ധ്യക്ഷതയിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കല്ലിക്കോടൻ രാഗേഷ്, കെ . മോഹനൻ , കൗൺസിലർ സുനിഷ, ഉഷാകുമാരി കെ, നാവത്ത് പുരുഷോത്തമൻ , വിഹാസ് അത്താഴക്കുന്ന്, ലിനിഷ് അത്താഴക്കുന്ന്, മുരളി പയ്യനാടൻ, കാവ്യ, മഞ്ജുഷ, പ്രസീത, എന്നിവർ സംസാരിച്ചു. കെ.ദിവാകരൻ സ്വാഗതവും ജലീൽ ചക്കാലക്കൽ നന്ദിയും പറഞ്ഞു. നാടിന്റെ അഭിമാനമായി മാറിയ കലാകാരി ദേവിക മഞ്ചിത്തി നേയും, പ്ലസ് ടു വിജയി അക്ഷയ് ബൈജുവിനേയും ചടങ്ങിൽ ആദരിച്ചു.
Click To Comment