വിവിധ വാർഡുകളിൽ ശുചീകരണം നടത്തി.
കണ്ണൂർ കോർപറേഷൻ മാലിന്യ വിമുക്ത
നവ കേരളം സ്വച്ചത ഹി സേവ പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ ശുചീകരണം നടത്തി.
ടെമ്പിൾ ഡിവിഷനിൽ ഗാന്ധിസ്ക്വയർ പരിസരത്ത് നടന്ന ശുചീകരണം മേയർ അഡ്വ.ടി. ഒ. മോഹനൻ ഉത്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ടി. ജെ. അരുൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. പി. രാജേഷ്, ക്‌ളീൻ സിറ്റി മാനേജർ പി. പി. ബൈജു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി. സജില, സന്തോഷ് കുമാർ, ആർ. രേഷ്മ റസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ
ഒ. കെ. സലീഷ്, എ. ഉണ്ണികൃഷ്ണൻ, എം. വി. സന്ദീപ്, കെ. പ്രശോഭ് ഉഷ ഇ, പ്രീത കെ പി,ബിന്ദു പി,പുഷ്പ രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. തളാപ്പിൽ തളാ പ്പ് റെസിഡന്റ് അസോസിയേഷൻ, ഡ്രീം നഗർ റെസിഡന്റ് അസോസിയേഷൻ, യൂണിറ്റി റെസിഡന്റ് അസോസിയേഷൻ എന്നിവർ ക്‌ളീനിംഗിൽ പങ്കെടുത്തു.
കോർപ്പറേഷന്റെ 55 വാർഡുകളിലും ശുചീകരണത്തിന് ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മാർ,റെസിഡന്റ് അസോസിയേഷൻ, പൊതു ജനങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.