വാഹന മോഷ്ട്ടാവ് പിടിയിൽ
വളപട്ടണം: പോലീസ് സ്റ്റേഷൻ പരിധിയിൽ പുതിയതെരുവിലെ ഗാർഡൻ സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് നിർത്തിവെച്ച സ്കൂട്ടർ മോഷണം ചെയ്ത് കൊണ്ടുപോയ കേസിൽ മാർവാൻ എ, വയസ്സ് 27, ആറ്റുകുളം, ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപം നടുവിൽ, എന്നയാൾ അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം
രാത്രി ഒൻപത് മണിക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പുതിയതെരുവിലുള്ള സൂപ്പർമാർക്കെറ്റിന് മുൻ വശം സ്കൂട്ടർ നിർത്തിവച്ചതിനു ശേഷം സാധനങ്ങൾ വാങ്ങി ഒരു മണിക്കൂറിനുശേഷം പരാതിക്കാരൻ മടങ്ങി എത്തിയപ്പോഴേക്കും സ്കൂട്ടർ മോഷണം പോവുകയായിരുന്നു.തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
സിസി ടിവി യും മറ്റും കേന്ദ്രികരിച്ച് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വളപട്ടണം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നിതിൻ, എ എസ് ഐ അനിഴൻ, സി.പി.ഒ കിരൺ എന്നി പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.