വളപട്ടണം പുഴയിൽ റിവർ ക്രൂസ് ബോട്ട് സർവീസ് തുടങ്ങി
വളപട്ടണം പുഴയുടെ ഓളങ്ങൾക്കൊപ്പം രാത്രിയുടെ മനോഹാരിത നുകരാൻ പറശ്ശിനിപുഴയിൽ ഇനി റോയൽ ക്രൂസ് ടുവുമുണ്ടാകും. മയ്യിൽ റോയൽ ടൂറിസം സൊസൈറ്റിയാണ് സഞ്ചാരികളെ ആകർഷിക്കുന്നതരത്തിൽ രണ്ടാമത്തെ റിവർ ക്രൂസ് ഹൗസ് ബോട്ട് സർവീസ് ആരംഭിച്ചത്. സഞ്ചാരികൾക്കായി പകലും രാത്രിയും യാത്രയ്‌ക്കും സൗകര്യമുണ്ടാകും. മുല്ലക്കൊടി തീരദേശ പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം വി അജിത, അസി. രജിസ്ട്രാർ പി പി സുനിലൻ, സി അബ്‌ദുൾ മുജീബ്, ജയേഷ് ആനന്ദ്, എം അസൈനാർ, കെ ചന്ദ്രൻ, കെ സി ഹരികൃഷ്ണൻ, എൻ അനിൽകുമാർ, എ ബാലകൃഷ്ണൻ, ടി വി മധുകുമാർ, കെ വി രത്നദാസ്, ടി പി മനോഹരൻ എന്നിവർ സംസാരിച്ചു. റോയൽ ടൂറിസം സൊസൈറ്റി ചെയർമാൻ ടി കെ ഗോവിന്ദൻ സ്വാഗതവും പി മുകുന്ദൻ നന്ദിയും പറഞ്ഞു.