സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പിന്റെയും ഇ.എം.എസ്. സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ വയോജന വേദിയുടെയും നേതൃത്വത്തിൽ ലോക വയോജന ദിനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി.ശ്രീധരൻ ഉൽഘാടനം ചെയ്തു. Dr: അമ്പിളി സി നേതൃത്വം നൽകി.
വായനശാല രക്ഷാധികാരി ശ്രീ. കെ.കെ ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വയോജന വേദി സെക്രട്ടറി പി.വി ജയരാജൻ സ്വാഗതവും വയോജന വേദി പ്രസിഡന്റ് കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു
Click To Comment