ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാതല ഹെൻട്രി ഡുനാന്റ് അനുസ്മരണ ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും നടത്തി.
കണ്ണൂർ: ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ഹെൻട്രി ഡുനാന്റ് ക്വിസ് മത്സരവും ദേശ ഭക്തി ഗാനമത്സരവും ശിക്ഷക് സദനിൽ വെച്ച് നടത്തി. ജെ .ആർ .സി. ജില്ലാ പ്രസിഡന്റ് എൻ.ടി. സുധീന്ദ്രന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് . ഐ.ആർ.സി.എസ് ചെയർമാൻ കെ.ജി.ബാബു, സയൻസ് പാർക്ക് ഡയയറക്ടർ ജോതി .കെ, ശോഭ .എൻ , സുരേശൻ . എം, വിനോദ് കുമാർ .കെ.വി , സരീഷ് ആർ., ഗിരീഷ് എ.കെ , നിസാർ .കെ .മനോജ് കുമാർ .എ .റംല മുഹമ്മദ്, സിദ്ധീഖ് കെ.പി. പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ എച്ച്. വിഭാഗം. ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് ഒന്നാം സ്ഥാനവും . ഐ.എം.എൻ.എസ്.ജി.എച്ച് .എസ് .എസ് മയ്യിൽ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ . ജി.ജി.എസ്. യു.പി.എസ്. കക്ക റ ഒന്നാം സ്ഥാനവും മമ്പറം യു.പി.എസ് രണ്ടാം സ്ഥാനവും നേടി ദേശഭക്തിഗാന മത്സരത്തിൽ സെന്റ് ജോസഫ് എച്ച്.എസ്.എസ്. വായാട്ടു പറമ്പ് ഒന്നാം സ്ഥാനവും സെന്റ് തെരാസ് ആ ഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് രാണ്ടാം സ്ഥാനവും നേടി