നാറാത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തു വെച്ച് ചീട്ടുകളി; അഞ്ചു പേർ പിടിയിൽ
മയ്യിൽ: ഇരുനിലകെട്ടിടത്തിലെ മുറിയിൽ ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗ സംഘം പിടിയിൽ. നാറാത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആയൂർവേദ കടയുടെ മുകളിലെ നിലയിലെമുറിയിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേർ പിടിയിൽ. എസ്.ഐ.എം.പ്രശോഭിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, പ്രദീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. കളിസ്ഥലത്ത് നിന്നും 9,240 രൂപയും പോലീസ് കണ്ടെടുത്തു.
Click To Comment