പാലം ഡിവൈഡറിൽ ലോറി ഇടിച്ചു
പഴയങ്ങാടി.
കെ.എസ്.ടി.പി.റോഡിൽ ചരക്ക് ലോറി പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് തകർന്നു.മംഗലാപുരത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് സിമന്റുമായി പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. റോഡിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.അപകടത്തെ തുടർന്ന് പഴയപാലത്തിലൂടെയാണ് വാഹനങ്ങൾ ഇരു ഭാഗത്തേക്കും കടന്നു പോകുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കി വിവരമറിഞ്ഞ് സ്ഥലത്തെത്തിയ
പഴയങ്ങാടി പോലീസ് വാഹനഗതാഗതം നിയന്ത്രിച്ച് അപകടം വരുത്തിയചരക്ക് ലോറി നീക്കം ചെയ്തു.
.
Click To Comment