Home KANNUR കല്യാശ്ശേരിയിൽ ഒൻപത് റോഡുകളുടെ നവീകരണത്തിന് അനുമതി
KANNUR - September 30, 2023

കല്യാശ്ശേരിയിൽ ഒൻപത് റോഡുകളുടെ നവീകരണത്തിന് അനുമതി

പഴയങ്ങാടി : കല്യാശേരി മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായ ഒൻപത്‌ ഗ്രാമീണ റോഡുകളുടെ നവീകരണപ്രവൃത്തിക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.വിജിൻ എം.എൽ.എ. അറിയിച്ചു.

ഏഴോം പഞ്ചായത്തിലെ ഏറന്തല-പഞ്ചാരക്കുളം റോഡ്-10 ലക്ഷം, മാടായി പഞ്ചായത്തിലെ വാടിക്കൽ കടവ്-കോഴിബസാർ റോഡ്-10 ലക്ഷം, ചെറുകുന്ന് പുന്നച്ചേരി സാംസ്കാരികനിലയം-മുട്ടിൽ ഡാം റോഡ് -10 ലക്ഷം, കടന്നപ്പള്ളി-പാണപ്പുഴയിലെ എൻ.എച്ച്. വിളയാങ്കോട്-ചന്തപ്പുര റോഡ് -10 ലക്ഷം, മാട്ടൂൽ കാവിലെപ്പറമ്പ് റോഡ് -10 ലക്ഷം, കണ്ണപുരം കീഴറ-കാരക്കുന്ന് റോഡ് -10 ലക്ഷം, കല്യാശ്ശേരി പഞ്ചായത്തിലെ ഉദയ ബാലൻമുക്ക് റോഡ് -10 ലക്ഷം, കുഞ്ഞിമംഗലം പഞ്ചായത്തിലെ ആണ്ടാംകൊവ്വൽ-പുക്കളം ശ്മശാനം റോഡ് -അഞ്ചുലക്ഷം, വീരചാമുണ്ഡി ക്ഷേത്രം-എ.കെ.ജി. സെൻറർ റോഡ് -അഞ്ചുലക്ഷം എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.

വേഗത്തിൽ ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി എം.എൽ.എ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും