Home KANNUR ഇന്നും വ്യാപക മഴ തുടരും;
കണ്ണൂരിൽ യെല്ലോ അലർട്ട്
KANNUR - September 30, 2023

ഇന്നും വ്യാപക മഴ തുടരും;
കണ്ണൂരിൽ യെല്ലോ അലർട്ട്

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് മഴ ശക്തി പ്രാപിച്ചത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലോട്ട്. ഉയർന്ന തിരമാലക്കും കടൽ ക്ഷോഭത്തിനും സാധ്യത ഉള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യ ബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും