Home KANNUR മലിനജലം ഒഴുക്കി വിട്ട ഭക്ഷണശാല കോർപ്പറേഷൻ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി
KANNUR - September 29, 2023

മലിനജലം ഒഴുക്കി വിട്ട ഭക്ഷണശാല കോർപ്പറേഷൻ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി

കെഎസ്ആര്‍ടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് മലിനജലവും അടുക്കള മാലിന്യവും നേരിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടാൻ നിർദേശം നൽകി.

കെഎസ്ആർടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ ഉള്ള ഫുഡ്‌കോര്‍ണര്‍ ആന്റ് ഫാസ്റ്റ്ഫുഡ് എന്ന എന്ന സ്ഥാപനമാണ് പരാതി ലഭിച്ചതിനെ തുടർന്ന് കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജില വളര്‍പ്പാന്‍കണ്ടിയില്‍, സി .ആര്‍.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പൂട്ടിച്ചത്. അടുക്കളയും പരിസര പ്രദേശവും മലിനജലം ഒഴുക്കിയതിനെ തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഹോട്ടല്‍ അടച്ചുപൂട്ടിയതിന് പുറമെ മലിനജലം ഒഴുക്കിയതിനും ശുചിത്വരഹിതമായി ഭക്ഷണം ഉണ്ടാക്കി വില്പന നടത്തിയതിനും കേരള മുന്‍സിപ്പല്‍ ആക്ട് പ്രകാരം പിഴയും ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും