ലക്ഷങ്ങളുടെ മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ.
കണ്ണൂർ: മാരക ലഹരിമരുന്നുമായി വിൽപനക്കാരനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി.ഇരിട്ടി ചാവശേരി ഉളിയിൽ സ്വദേശി എം. കെ .ഗഫൂറിനെ (44) യാണ്എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടുപുഴ എക്സ്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനയിലാണ് മാരക ലഹരിമരുന്നായ 30.128 ഗ്രാം മെത്താം ഫിറ്റാമിനുമായിഇയാൾ എക്സൈസ് പിടിയിലായത്.ഇരിട്ടി, ഉളിയിൽ ഭാഗത്ത് മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗഫൂർ എന്ന് എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽഎക്സ്സൈസ് ഇൻസ്‌പെക്ടർ രാഹുൽരാജ്,പ്രിവന്റ്റീവ് ഓഫീസർമാരായ ഷിബു കെ സി, അസീസ്. എ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ ടി.ഖാലിദ് , പങ്കജാക്ഷൻ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ. ടി. കെ , സരിൻരാജ്. കെ, സന്തോഷ്. കെ വി, എക്സ്സൈസ് ഡ്രൈവർ സോൾദേവ്. എം എന്നിവരും ഉണ്ടായിരുന്നു