ചക്കരക്കല്ല് ടൗണിന് സമീപത്ത് നിന്ന് നക്ഷത്ര ആമയെ കണ്ടെത്തി.
ചക്കരക്കല്ല്: ചക്കരക്കല്ല് ടൗണിന് സമീപത്ത് നിന്ന് നക്ഷത്ര ആമയെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അംഗീകൃത റെസ്‌ക്യൂർ ആയ സന്ദീപ് സ്ഥലത്തെത്തി ആമയെ പിടികൂടി. നിലവിൽ കേരളത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ മാത്രമേ ഇതിനെ കണ്ടെത്തിയിട്ടുള്ളു. ഈ സാഹചര്യത്തിൽ ചക്കരക്കല്ലിൽ കണ്ടെത്തിയ നക്ഷത്ര ആമയെ ആരെങ്കിലും നിയമ വിരുദ്ധമായി വളർത്തിയതിന് ശേഷം പിടിക്കപ്പെടുമെന്ന് ഭയന്ന് തുറന്ന് വിട്ടതാകാനുള്ള സാദ്ധ്യതയാണ് വനം വകുപ്പ് കാണുന്നത്.1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ – 4ൽ ആണ് നക്ഷത്ര ആമ ഉൾപ്പെടുന്നത്. കൈവശം വച്ചാൽ മൂന്ന് വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന ശിക്ഷയുണ്ട്. പല വിദേശ രാജ്യങ്ങളിലും വീടുകളിൽ ഇവയെ വളർത്താറുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ചുവപ്പ് പട്ടികയിൽപെടുത്തിയ ജീവിവർഗമാണിത്.