പാപ്പിനിശ്ശേരി ഉപജില്ല കായികമേള: കല്യാശ്ശേരി ജേതാക്കൾ
കല്യാശ്ശേരി : പാപ്പിനിശ്ശേരി ഉപജില്ലാ കായിക മേളയിൽ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ രണ്ടാം സ്ഥാനവും അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും തേടി.
നിരവധി വർഷങ്ങളായി ചാമ്പ്യന്മാരായ കല്യാശ്ശേരി സ്കൂളിന്റെ കളിസ്ഥലം ടർഫിന് വഴിമാറിയതോടെ പലയിടങ്ങലിലാണ് വിദ്യാർഥികൾ പരിശീലനം നടത്തിയത്.
Click To Comment