Home KANNUR ഇരിക്കൂർ മണ്ഡലത്തിലെ 15 റോഡുകൾക്ക് 1.5 കോടി രൂപ
KANNUR - September 28, 2023

ഇരിക്കൂർ മണ്ഡലത്തിലെ 15 റോഡുകൾക്ക് 1.5 കോടി രൂപ

ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നവീകരിക്കുന്നതിനായി 1.5 കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.

ഐച്ചേരി-അലക്സ് നഗർ റോഡ് (10 ലക്ഷം), വയക്കര-പെരുവളത്തുപറമ്പ് റോഡ് (10 ലക്ഷം), പൂയ്യം-സമരക്കുന്ന് റോഡ് (അഞ്ചുലക്ഷം), ഐച്ചേരി-പുള്ളിമാൻകുന്ന് റോഡ് (അഞ്ചുലക്ഷം), നെടുങ്ങോം-മാരിയോട്ടമ്പലം (അഞ്ചുലക്ഷം), വെള്ളാട് -തേർമല റോഡ് (10 ലക്ഷം), വെള്ളാട് അമ്പലനട-പത്തങ്ങാടി റോഡ് (അഞ്ചുലക്ഷം), കരുവഞ്ചാൽ-ആനപ്പാറ-നരിയപ്പാറ റോഡ് (10 ലക്ഷം), വട്ടക്കയം-ഉദയം റോഡ് (അഞ്ചുലക്ഷം), മേരിഗിരി-കാളികുളം-തേർത്തല്ലി റോഡ് (അഞ്ചുലക്ഷം), പട്ടീൽ-സിദ്ദിഖ് നഗർ-മാമാനം റോഡ് (10 ലക്ഷം), ഇല്ലത്തുംപടി-മാവിലക്കടവ് റോഡ് (10 ലക്ഷം), എരുതുകടവ്-തെരുവിട്ട് റോഡ് (അഞ്ചുലക്ഷം), മുട്ടത്താം വയൽ-രത്നഗിരി റോഡ് (അഞ്ചുലക്ഷം), വളക്കൈ മദ്രസ-ആനപ്പട്ടം (അഞ്ചുലക്ഷം) എന്നീ റോഡുകളാണ് നവീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും