15 ലക്ഷത്തിൻ്റെ സാധന സാമഗ്രികൾ മോഷണം പോയി
തളിപ്പറമ്പ്.നിർമ്മാണ പ്രവൃത്തി നടക്കുന്ന ഹോട്ടലിൻ്റെ കെട്ടിടത്തിൽ മോഷണം 15 ലക്ഷത്തിൻ്റെ സാധനസാമഗ്രികൾ വാഹനത്തിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയി. ധർമ്മശാലയിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന ഹോട്ടലിൻ്റെ നിർമ്മാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് മോഷണം. പിറകിലെ വാതിലില്ലാത്ത ജനാല വഴി ഏ.സിയും വയറിംഗ് സാധനസാമഗ്രികൾ മറ്റും ഉൾപ്പെടെ 15 ലക്ഷത്തിൻ്റെ സാധനങ്ങൾ മോഷണം പോയതായികാണിച്ച് സുപ്പർവൈസർ
എൻ.ഷാജു നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
Click To Comment