സംയുക്ത കൺവെൻഷൻ നടത്തി
കക്കാട്: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്നും, ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷം വിപുലമായി ആഘോഷി ക്കുന്നതിന്ന് വേണ്ടിയും കക്കാട്, പുഴാതി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംയുക്തമായി കൺവെൻഷൻ നടത്തി. കക്കാട് മണ്ഡലം പ്രസിഡന്റ് അനുരൂപ് കുമാർ പൂച്ചാലിയുടെ അദ്ധ്യക്ഷതയിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ് ഉൽഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി സി വി . സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. എൻ , ആർ മായൻ ഹാജി, കെ. മോഹനൻ , കല്ലിക്കോടൻ രാഗേഷ്, സി.കെ.വിനോദ്, ആശാ രാജീവൻ ,ഉഷാകുമാരി കെ. നാവത്ത് പുരുഷോത്തമൻ , വിഹാസ് അത്താഴക്കുന്ന്, ടി.പി രാജീവൻ മാസ്റ്റർ, പ്രേംജിത്ത് പൂച്ചാലി , കാവ്യ, ദിവാകരൻ, ഏ.കെ. മാധവൻ, പുഷ്പ എം കെ .മുരളി പയ്യനാടൻ, സ്വരാജ് മണ്ടേൻ , എന്നിവർ സംസാരിച്ചു. എൻ വി പ്രദീപ് കുമാർ സ്വാഗതവും, ജലീൽ ചക്കാലക്കൽ നന്ദിയും പറഞ്ഞു.