Home KANNUR കൈക്കൂലി ; സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
KANNUR - September 26, 2023

കൈക്കൂലി ; സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

കണ്ണൂര്‍: കൈക്കൂലി വാങ്ങിയ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നിരവധിതവണ അപേക്ഷകനെ ബിജു വട്ടംകറക്കിയിരുന്നു.
അടുത്തമാസം ബില്‍ ഡിംഗ് സെക്ഷന്‍ എന്‍ജിനിയറായി പ്രൊമോഷന്‍ ലഭിക്കാനിരിക്കെയാണ് ഇയാള്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും