തിരികെ സ്കൂളിലേക്ക് പഠന പദ്ധതി
തളിപ്പറമ്പ്. നഗരസഭ സി ഡി എസ് ന്റെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് തിരികെ സ്കൂളിലേക്ക്- (back to school )എന്ന പഠന പദ്ധതി നടപ്പിലാക്കുന്നു നിശ്ചിത സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെയും നഗരസഭ യുടെയും സഹകരണത്തോടെ നടപ്പിലാക്കേണ്ട പദ്ധതിയുടെ
സംഘാടകസമിതി
യോഗം നഗരസഭ ഹാളിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റജുല പി,നബീസ ബീവി, പി പി മുഹമ്മദ് നിസാർ, നഗരസഭാ സെക്രട്ടറി കെ പി സുബൈർ, സി.ഡി.എസ്. ചെയർപേഴ്സൺ രാജി നന്ദകുമാർ, ആശംസ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, മെമ്പർ സെക്രട്ടറി പ്രദീപൻ സ്വാഗതം പറഞ്ഞു .ചടങ്ങിൽ നഗരസഭ കൗൺസിലർ മാരും , സി ഡി എസ് അംഗങ്ങളും പങ്കെടുത്തു.