എം എസ് എഫ് ക്യാമ്പസ് ഡ്രൈവ് ’23;ക്യാമ്പസുകളിൽ ആവേശംവിതറി രണ്ടാം ദിനം
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്നലെ മുതൽ ആരംഭിച്ച ക്യാമ്പസ് യാത്ര ആവേശത്തോടെ ഏറ്റെടുത്ത് ക്യാമ്പസുകൾ. ജില്ലയിലെ കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ കോളേജുകളിലായിരുന്നു രണ്ടാം ദിനമായ ഇന്ന് പര്യടനം നടത്തിയത്. കടവത്തൂർ എൻ ഐ എ കോളേജിൽ നടന്ന ഉൽഘാടന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ യ്ക്ക് പതാക കൈമാറി നിർവഹിച്ചു.എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷഹബാസ് കയ്യത്ത്, ജില്ലാ വിംഗ് കൺവീനർ അനസ് കുട്ടക്കെട്ടിൽ, കൂത്തുപറമ്പ് മണ്ഡലം ഭാരവാഹികളായ ഷാനിഫ് പുതിയടം, ഹുസൈൻ ഇരഞ്ഞി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് എൻ എ എം കോളേജിൽ നടന്ന സ്വീകരണം എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉത്ഘാടനം ചെയ്തു. ജില്ലയിലെ മറ്റു ക്യാമ്പസുകളായ സിബ്ഗ ഇരിക്കൂർ, ദേവമാത പൈസക്കിരി, എം ജി ഇരിട്ടി, ഡി പോൾ എടത്തൊട്ടി എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം മട്ടന്നൂർ മണ്ഡലത്തിലെ കോൺകോർഡ് കോളേജിൽ യാത്ര സമാപിച്ചു. വിവിധ കോളേജുകളിൽ എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, ജില്ലാ സെക്രട്ടറി റംഷാദ് എം കെ,ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ അഫ്നാസ് കൊല്ലത്തി, ആദിൽ എടയന്നൂർ, കലാം ഇരിക്കൂർ, മുസമ്മിൽ ശ്രീകണ്ടാപുരം,ഇ കെ ഷഫാഫ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.