Home KANNUR ചേലേരിയില്‍ താമസിക്കുന്ന പുഴാതി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
KANNUR - September 26, 2023

ചേലേരിയില്‍ താമസിക്കുന്ന പുഴാതി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മയ്യില്‍: ചേലേരിയില്‍ താമസിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുഴാതി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
പുഴാതി സ്വദേശി നിയാസുദ്ദീന്‍(39)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. ചേലേരി കൊളച്ചേരി പി.എച്ച്.സിക്ക് സമീപമാണ് താമസം. കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകളും വളപട്ടണം സ്‌റ്റേഷനില്‍ രണ്ട് കേസുകളും കണ്ണൂര്‍ ആര്‍.പി.എഫ്, മയ്യില്‍, പരിയാരം എന്നീ സ്‌റ്റേഷനുകളിലായി ഓരോ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ മയ്യിൽ സി ഐ ടി വി സുമേഷ് ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ സിറ്റി ജില്ല പോലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും