Home KANNUR വിദ്യാർത്ഥികളെ ധിക്കാരപൂർവ്വം കയറ്റാതെ പോയ ബസ് കസ്റ്റഡിയിൽ; ഡ്രൈവർക്കെതിരെ കേസ്
KANNUR - September 26, 2023

വിദ്യാർത്ഥികളെ ധിക്കാരപൂർവ്വം കയറ്റാതെ പോയ ബസ് കസ്റ്റഡിയിൽ; ഡ്രൈവർക്കെതിരെ കേസ്

പരിയാരം: വിദ്യാർത്ഥികളെ ബസ് സ്റ്റോപ്പിൽ നിന്നും കയറ്റാതെ ധിക്കാരപൂർവ്വം ഓടിച്ചു പോയ ബസ് പോലീസ് കൈകാണിച്ചിട്ടും മുന്നോട്ടെടുത്തു. സ്വകാര്യ ബസ് കസ്റ്റഡിയിൽ ഡ്രൈവർക്കെതിരെ കേസ്.ഇന്നലെ വൈകുന്നേരം വിളയാങ്കോട് ആണ് സംഭവം. പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എൽ. 59. സെഡ്.4446 നമ്പർ വൈശാലി ബസ് ആണ് പരിയാരം എസ്.ഐ.കെ.വി.സതീശൻ കസ്റ്റഡിയിലെടുത്തത്. പിലാത്തറ ബസ് സ്റ്റാൻ്റിൽ കയറാതെ പോയ ബസ് വിളയാങ്കോട് വെച്ച് വിദ്യാർത്ഥികളെ കയറ്റാതെ മുന്നോട്ടു പോകുകയായിരുന്നു. വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽപതിവായി ഇവിടെ വാക്കേറ്റം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലത്തെത്തിയ പോലീസ് കൈകാണിച്ചിട്ടും ബസ് മുന്നോട്ടെടുത്തതോടെയാണ് ബസ് കസ്റ്റഡിയിലെടുത്തത്. പോലീസിൻ്റെ ആജ്ഞ അനുസരിക്കാത്തതിന് ബസ് ഡ്രൈവർ നിതിൻ കുമാറിനെതിരെ പരിയാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും