സമന്വയമാണ് രാഷ്‌ട്രീയം എന്ന് വിശ്വസിച്ചിരുന്ന നേതാവ്; അദ്ദേഹവുമായി ഉണ്ടായിരുന്നത് അടുത്ത വ്യക്തിബന്ധം: ഇ.പി. ജയരാജൻ
കണ്ണൂർ: സംഘർഷമല്ല സമന്വയമാണ് രാഷ്‌ട്രീയം എന്ന നിലപാട് മുറുകെ പിടിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹവുമായി ദീർഘകാലത്തെ വ്യക്തി ബന്ധം തനിക്കുണ്ട്. കണ്ണൂർ വികസിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു മുകുന്ദനെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച പി.പി.മുകുന്ദൻ സർവ്വകക്ഷി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകുന്ദേട്ടനുമായി ദീർഘകാലത്തെ വ്യക്തി ബന്ധമാണ് തനിക്കുള്ളത്. കണ്ണൂർ വികസിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് മുകുന്ദേട്ടൻ. സംഘർഷമല്ല സമന്വയമാണ് രാഷ്‌ട്രീയം എന്ന നിലപാടിൽ ആത്മാർഥമായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. മുകുന്ദേട്ടനെ ഒരിക്കലും ക്ഷുപിതനായി കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നും പരസ്പര സ്‌നേഹവും പരസ്പര സാഹോദര്യവും വെച്ചുപുലർത്തിയ ചുരുക്കം നേതാക്കളിൽ ഒരാൾ. സമാധാനപ്രിയൻ, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ ഓർക്കാൻ കഴിയുന്ന നേതാവാണ് മുകുന്ദനെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.