Home KANNUR പൂട്ടിയിട്ട വീട്ടിൽ കയറി അതിക്രമം
KANNUR - September 26, 2023

പൂട്ടിയിട്ട വീട്ടിൽ കയറി അതിക്രമം

ചക്കരക്കല്ല് : പൂട്ടിയിട്ട വീട്ടിൽ മോഷണത്തിനിടെ മറുനാടൻ തൊഴിലാളി പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ചക്കരക്കൽ ചരപ്പുറം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പൂട്ടിയിട്ട വീട്ടിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഇയാൾ വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. സംഭവത്തിൽ പരിക്കേറ്റ മറുനാടൻ തൊഴിലാളിയെ ചക്കരക്കൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും