പള്ളിക്കണ്ടി പള്ളിയിൽ മോഷണം
ചക്കരക്കല്ല് : കണയന്നൂർ ശറഫുൽ ഇസ്‌ലാം സഭ കണയന്നൂർ മഹല്ലിന്റെ കീഴിലുള്ള പള്ളിക്കണ്ടി പള്ളിയിൽ മോഷണം. ആഘോഷത്തിനായി പിരിച്ചെടുത്ത തുക നഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇമാം അബ്ദുൽ റസാഖ് ഫൈസിയുടെ മുറിയിലാണ് കള്ളൻ കയറിയത്. ഇതേ മുറിയിലായിരുന്നു പണവും സൂക്ഷിച്ചിരുന്നത്. ഇമാം മദ്രസയിൽ ക്ലാസെടുക്കാൻ പോയതായിരുന്നു.
മഹല്ലിലെ നബിദിനാഘോഷത്തിനായി വിവിധ വീടുകളിൽനിന്ന് പിരിച്ചെടുത്ത തുകയാണ് മോഷണം പോയത്. നിരവധി വീടുകളിൽനിന്ന് ശേഖരിച്ചതിനാൽ തുക കൃത്യമായി കണക്കാക്കിയിരുന്നില്ല. ആഘോഷത്തിന്റെ സ്വാഗതസംഘം ചെയർമാൻ കൂടിയാണ് റസാഖ് ഫൈസി. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Click To Comment