Home KANNUR വിവാഹ തട്ടിപ്പും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ
KANNUR - September 25, 2023

വിവാഹ തട്ടിപ്പും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: വൈവാഹിക പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെത്തിച്ച ശേഷം പണവും സ്വർണ്ണവും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ വിരുതൻ പിടിയിൽ.മാതമംഗലം വെള്ളോറ സ്വദേശി ബിജു ആൻ്റണിയെ (43)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ .ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കണ്ണൂർ പ്ലാസക്ക് സമീപത്തെ കോഫി ഹൗസിലായിരുന്നു സംഭവം. വിവാഹമോചിതയായപാലക്കാട് ഒലവക്കോട് സ്വദേശിനിയ 38കാരിയാണ് തട്ടിപ്പിനിരയായത്. ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലെത്തിയ യുവതിയെ കോഫി ഹൗസിൽ കൊണ്ടു പോകുകയും ചായ
വാങ്ങിക്കൊടുത്ത ശേഷം യുവതി ഹോട്ടലിലെ ശുചി മുറിയിൽ പോയ തക്കം നോക്കി ഇയാൾ 40,000 രൂപയും ഒന്നര പവൻ്റെ ആഭരണവും മൊബൈൽ ഫോണും എടിഎം കാർഡ്, ആധാർ കാർഡ്, കാറിൻ്റെ ആർ.സി ബുക്ക് എന്നിവ അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു വൈകുന്നേരത്തോടെവയനാട്ടിലേക്കുള്ള ബസിൽ രക്ഷപ്പെട്ട ഇയാളെ ബാഗിലുണ്ടായിരുന്ന യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ വയനാട്ടിലെ തലപ്പുഴയിൽ വെച്ച് പോലീസ് പിടികൂടി ടൗൺ പോലീസിന് കൈമാറി. ജീവൻ ആൻ്റണി എന്ന പേരിലാണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ വിവാഹ തട്ടിപ്പ് നടത്തിയത്. യുവതിയുമായി വിവാഹബന്ധത്തിന് മുതിർന്നതും ഈ പേരിലാണ് ഇത് വ്യാജപേരാണോയെന്ന് ടൗൺ പോലീസ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ പേര് ലഭിച്ചത്.2008 ൽ ചൊക്ളിയിലും വിവാഹതട്ടിപ്പ് നടത്തി.
കാസറഗോഡും മഞ്ചേശ്വരത്തും മോഷണക്കേസും കോഴിക്കോട് വിവാഹ തട്ടിപ്പും കുമ്പളയിൽ ബലാത്സംഗ കേസും ഏറണാകുളം നോർത്തിൽ വഞ്ചനാ കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും