Home KANNUR ഓൺലൈനിൽ ലോൺ തട്ടിപ്പ്; മയ്യിൽ സ്വദേശിയുടെ പണം നഷ്ടപ്പെട്ടു
KANNUR - September 25, 2023

ഓൺലൈനിൽ ലോൺ തട്ടിപ്പ്; മയ്യിൽ സ്വദേശിയുടെ പണം നഷ്ടപ്പെട്ടു

മയ്യിൽ.ഇൻസ്റ്റാഗ്രാമിലൂടെ ലോൺ വാഗ്ദാനം നൽകി യുവാവിൻ്റെ പണം തട്ടിയെടുത്തു. മയ്യിൽ വടുവൻ കുളം സ്വദേശി കെപി. ജിനീഷ് ആണ് തട്ടിപ്പിനിരയായത്.റിലയൻസ് ഫൈനാൻസ് ലിമിറ്റഡ് എന്ന ഓൺലൈൻആപ്പിൽ പണയ വസ്തുവില്ലാതെ മൂന്ന് ലക്ഷം രൂപ വരെ ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ജൂലായ് മാസം യുവാവിൽ നിന്ന് പ്രൊസസ്സിംഗ് ചാർജ്ജായി 83,217 രൂപ കൈപറ്റിയ ശേഷം തട്ടിപ്പ് സംഘംലോണോ അയച്ചു കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന് കാണിച്ച് സൈബർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മയ്യിൽ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും