ട്രാൻസ്ഫോർമർ മുക്ക് – വയപ്രം റോഡ് ഉദ്ഘാടനം ചെയ്തു
നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ട്രാൻസ്ഫോർമർ മുക്ക് – വയപ്രം റോഡിന്റെ ഉദ്ഘാടനം നടത്തി. ഇന്നു രാവിലെ 9.30ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമളയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എൻ മുസ്തഫ, പഞ്ചായത്ത് അംഗങ്ങൾ ആയ കെ.പി ഷീബ, പി.കെ ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, ആസൂത്രണ കമ്മിറ്റി അംഗം എൻ.ഇ ഭാസ്ക്കര മാരാർ, വാർഡ് വികസന സമിതി കൺവീനർ കണ്ടപ്പൻ രാജീവൻ തുടങ്ങിയർ ആശംസയർപ്പിച്ചു സംസാരിച്ചു. ഓവർസിയർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ശരത്ത് ആരംഭൻ സ്വാഗതവും, സി.ഡി.എസ് മെമ്പർ രമണി നന്ദിയും പറഞ്ഞു.