സെമിനാർ നടത്തി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠപുരം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളത്തെ ശ്രീകണ്ഠപുരം എന്ന വിഷയത്തിൽ സെമിനാർ നടത്തി. KSSP മുൻ സംസ്ഥാന ജനറൽ സെക്രട്ടരി ടി.ഗംഗാധരൻ മാസ്റ്റർ നഗര വികസനം പുത്തൻസാധ്യതകൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. നഗര വൽക്കരണവും പരിസ്ഥിതിയും എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേർസിറ്റി ഭൂമിശാസ്ത്ര വിഭാഗം മേധാവി ഡോ: ടി.കെ പ്രസാദ്, നാളത്തെ ശ്രീകണ്ഠപുരം എന്ന വിഷയത്തിൽ കെ.കെ രവി മാസ്റ്റർ എന്നിവർ വിഷയാവതരണം നടത്തി
എസ്.കെ.നാരായണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു
മുനിസിപ്പൽ കൗൺസിലർ.ടി.ആർ.നാരായണൻ , പി.മാധവൻ, വി.ഡി. ജോസഫ് , ബഷീർ ബി.പി, രാമചന്ദ്രൻ കെ.കെ, ബേബി ലത. ഒ.സി. എന്നിവർ സംസാരിച്ചു. വി.പി.വത്സരാജൻ സ്വാഗതവും, കെ.വി.മുരളീധരൻ നന്ദിയും പറഞ്ഞു