കണ്ണൂർ ദസറ വിജയിപ്പിക്കുക – ഏകോപന സമിതി.
കണ്ണൂർ : ഒക്ടോബർ 13 മുതൽ 23 വരെ കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന കണ്ണൂർ ദസറയോടാനുബന്ധിച്ചു കണ്ണൂർ കോർപറേഷന്റെ നിർദ്ദേശം അനുസരിച്ചു കച്ചവട സ്ഥാപനങ്ങളും പൊതു ഇടങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ദീപാലങ്കാരം നടത്തുമെന്നും ഏറ്റവും നന്നായി അലങ്കരിക്കുന്ന യൂണിറ്റുകൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിക്കുമെന്നും വ്യാപാര ഭവനിൽ ചേർന്ന ഏകോപന സമിതി പ്രധിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു.
കണ്ണൂരിന്റെ യശസ്സുയർത്തുന്ന രീതിയിൽ അതി ഗംഭീരമായി സംഘടിപ്പിക്കുന്ന ദസറ ആഘോഷം വ്യാപാര മേഖലക്ക് പുത്തൻ ഉണർവ്വായി മാറുമെന്നും വ്യാപാരികൾ പ്രത്യേകം ഡിസ്‌കൗണ്ട് ഉൾപ്പെടെ പ്രഖ്യാപിച്ചു ആഘോഷത്തിന്റെ ഭാഗമാകണമെന്നും ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് അധ്യക്ഷണായിരുന്നു. എം ആർ നൗഷാദ്, രാജൻ തീയേറെത്, താജ് ജേക്കബ്, അജിത് ചാലാട്, അജിത് വാരം, കെ വി സലീം, ഷാഫി മുണ്ടേരി, മൂസ ശിഫ, സതീശൻ, അനീഷ് കുമാർ പി വി, പ്രശാന്ത്, ഹാഷിം, മുരുകൻ, ഉമ്മർ, മുജീബ്, യാസർ, എന്നിവർ സംസാരിച്ചു.