Home KANNUR പോലീസ് സ്റ്റേഷനിൽ അക്രമത്തിന് മുതിർന്ന ആറു പേർക്കെതിരെ കേസ്
KANNUR - September 22, 2023

പോലീസ് സ്റ്റേഷനിൽ അക്രമത്തിന് മുതിർന്ന ആറു പേർക്കെതിരെ കേസ്

തളിപ്പറമ്പ്. പാതിരാത്രിയിൽ പോലീസ് സ്റ്റേഷനിൽ അക്രമത്തിന് മുതിർന്ന ആറു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചില കേസുകളിലെ പ്രതിയായ പട്ടുവം മുറിയാത്തോട് സ്വദേശി രാജേഷിനും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി 12 മണിയോടെ തളിപ്പറമ്പ് സ്റ്റേഷനിലായിരുന്നു സംഭവം. പുളിമ്പറമ്പിൽ ഇന്നലെ രാത്രി 11.30 മണിയോടെ രാജേഷും സംഘവും സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്ന് ബൈക്ക് യാത്രികനായ സിറാജുമായി വാക്കേറ്റമായതോടെ നാട്ടുകാർ ഇടപെട്ട് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിടുകയായിരുന്നു. സ്റ്റേഷനിലെത്തിയ രാജേഷും സംഘവും ബഹളം വെക്കുകയും പോലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു.തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തുമ്പോഴെക്കും പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും