Home KANNUR നവവധു ജീവനൊടുക്കിയ സംഭവം: ഭർത്താവ് കീഴടങ്ങി
KANNUR - September 21, 2023

നവവധു ജീവനൊടുക്കിയ സംഭവം: ഭർത്താവ് കീഴടങ്ങി

പിണറായി : ഭർതൃവീട്ടിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങി. കതിരൂർ നാലാംമൈലിനടുത്ത മാധവിനിലയത്തിൽ സച്ചിൻ (31) ആണ് കീഴടങ്ങിയത്. ഏപ്രിൽ രണ്ടിനാണ് സച്ചിനും പിണറായി പടന്നക്കരയിലെ മേഘയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ജൂൺ 12-നാണ് മേഘ(28)യെ കതിരൂരിലെ ഭർത്തൃവീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

മകൾ ആത്മഹത്യചെയ്തത് സച്ചിന്റെ പീഡനത്തെ തുടർന്നാണെന്ന് കാണിച്ച് മേഘയുടെ മാതാപിതാക്കൾ പരാതി നല്കി. ഇൻക്വസ്റ്റിൽ മേഘയുടെ ദേഹത്ത് 11 പരിക്കുകൾ കണ്ടെത്തി.

തുടർന്നുനടന്ന അന്വേഷണത്തിൽ കതിരൂർ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുത്തു. ആദ്യം കതിരൂർ പോലീസും പിന്നീട് തലശ്ശേരി എ.എസ്.പി.യും അന്വേഷിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും