Home NARTH KANNADIPARAMBA ആരോഗ്യമുള്ള വിദ്യാർത്ഥിത്വമാണ് കാലത്തിൻറെ ആവശ്യം: ബിനീഷ് കെ കിരൺ.
KANNADIPARAMBA - September 20, 2023

ആരോഗ്യമുള്ള വിദ്യാർത്ഥിത്വമാണ് കാലത്തിൻറെ ആവശ്യം: ബിനീഷ് കെ കിരൺ.

കണ്ണാടിപ്പറമ്പ്: ആരോഗ്യവും കായിക ക്ഷമതയും ഉള്ള വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് പുതിയകാലം ആവശ്യപ്പെടുന്നതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക പരിശീലനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റനും കമൻ്റേറ്ററുമായ ബിനീഷ് കെ കിരൺ പറഞ്ഞു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ നടന്ന വാർഷിക സ്പോർട്സ് മീറ്റും സ്കൂൾ സ്പോർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണം എന്നത് വിദ്യാലയങ്ങളിൽ പഠന വിഷയമായി ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹസനാത്ത് സ്കൂൾ മൈതാനിയിൽ നടന്ന സ്പോർട്സ് മീറ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ചെയർമാൻ ഖാലിദ് ഹാജി കമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോ: താജുദ്ദീൻ വാഫി, പ്രിൻസിപ്പാൾ ഉഷ ടി.വി, സ്പോർട്സ് കൺട്രോളർ ശ്രീനിവാസൻ, സജിന എം വി സംസാരിച്ചു.
തുടർന്ന് നടന്ന സ്പോർട്സ് മീറ്റിൽ നാല് ഹൗസുകളായി സ്കൂളിലെ എഴുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും