സംസ്ഥാന ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാന്പ്യന്‍ഷിപ്പ് 22ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
കണ്ണൂര്‍: സംസ്ഥാന ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാന്പ്യന്‍ഷിപ്പ് (പുരുഷ-വനിത) 22 മുതല്‍ 24 വരെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 22ന് രാവിലെ പത്തിന് മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന് പ്രസിഡന്റ് അജിത് എസ്. നായര്‍ അധ്യക്ഷത വഹിക്കും. പുരുഷ വനിതാ വിഭാഗങ്ങളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റര്‍ 1,2,3,4 ഡിവിഷനുകളിലായി എല്ലാ ജില്ലകളില്‍ നിന്നുമായി 400 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. 20 ഓളം ദേശീയ റഫറിമാര്‍ മത്സരം നിയന്ത്രിക്കും. നിലവില്‍ കേരളമാണ് ദേശീയ ഓവറോള്‍ ചാന്പ്യന്മാരെന്ന് സംഘാടകർ പറഞ്ഞു. പത്ര സമ്മേളനത്തിൽ സംസ്ഥാന പവര്‍ലിഫ്റ്റിംഗ് വൈസ് പ്രസിഡന്റ് മോഹന്‍ പീറ്റേഴ്സ്, ആര്. ഭരത്കുമാര്‍, കെ.സജീവന്, ശ്രീനാഥ് കക്കറക്കല്‍ എന്നിവര്‍ പങ്കെടുത്തു.