Home KANNUR ഡിവി മൊയ്തീൻകുട്ടി ഹാജി അവാർഡ്
ഡോ: പി അബ്ദുൽ സലീമിന് നൽകി
KANNUR - September 19, 2023

ഡിവി മൊയ്തീൻകുട്ടി ഹാജി അവാർഡ്
ഡോ: പി അബ്ദുൽ സലീമിന് നൽകി

വാരം : ഡി വി മൊയ്തീൻകുട്ടി ഹാജി ട്രസ്റ്റ് ഏർപ്പെടുത്തിയ സാമൂഹിക സേവനത്തിനുള്ള മൊയ്തീൻകുട്ടി ഹാജി പുരസ്കാരം കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ ഡോ: പി അബ്ദുൽ സലീമിന് നൽകി. സാമൂഹിക പ്രവർത്തകന്മാർ ആദരിക്കപ്പെടേണ്ടവരാണെന്നും സാമൂഹിക അസമത്വം ഇല്ലായ്മ ചെയ്യാൻ അവർ നിർവഹിക്കുന്ന ദൗത്യം പ്രശംസനീയമാണെന്നും മേയർ ചൂണ്ടിക്കാട്ടി.

അഡ്വ: പി വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി സുബൈർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ : ഖലീൽ ചൊവ്വ മുഖ്യപ്രഭാഷണം നടത്തി. അർച്ചന എം എ, അബ്ദുൽ ജലീൽ ഡിവി , ഡിവി മൊയ്തീൻ കുഞ്ഞി , സി എച്ച് അഷ്റഫ്, സാറ ശലൻ , അഷറഫ് പി എം , ടി പി അബ്ദുൽ ഖാദർ , എ നസീർ , പി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി പി എം അബ്ദുൽ ബഷീർ സ്വാഗതവും ഡിവി മുഹമ്മദ് ആഷിഖ് നന്ദിയുമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും