Home KANNUR മഹിളാ കോണ്‍ഗസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി പി രാഗി സ്ഥാനമേറ്റു
KANNUR - September 18, 2023

മഹിളാ കോണ്‍ഗസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി പി രാഗി സ്ഥാനമേറ്റു

കണ്ണാടിപ്പറമ്പ്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് ടി. ജയകൃഷ്ണന്‍ പറഞ്ഞു. മഹിളാ കോണ്‍ഗസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി പി. രാഗി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങും മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശൈലജ ഇന്ദിര എന്നിവര്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങള്‍ ഈ പാര്‍ട്ടിയെ തൂത്തെറിയുന്ന കാലം വിദൂരമല്ല. ഇനി കേരളത്തില്‍ ആര് ഭരിക്കണം എന്ന് സ്ത്രീജനങ്ങള്‍ തീരുമാനിക്കും. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രജിത്ത് മാതോടം അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂക്കിരി രാഗേഷ്, മോഹനാംഗ മാരാര്‍ പ്രശാന്തന്‍ മാസ്റ്റര്‍, ഉഷാകുമാരി, വിഹാസ് അത്താഴക്കുന്ന്, എന്‍ ചന്ദ്രന്‍, അരക്കന്‍ സുനില്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലതാ ശ്രീരതി മുതലായവര്‍ സംസാരിച്ചു. എ വി ശൈലജ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും