Home KANNUR കണ്ണൂർ സർവ്വകലാശാലയ്ക്ക് ചെറുശ്ശേരിയുടെ പേരിടണം:എസ് ആർഡി പ്രസാദ്
KANNUR - September 18, 2023

കണ്ണൂർ സർവ്വകലാശാലയ്ക്ക് ചെറുശ്ശേരിയുടെ പേരിടണം:എസ് ആർഡി പ്രസാദ്

ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന കൃഷ്ണഗാഥാ സമ്മേളനവും കൃഷ്ണഗാഥ ആലാപന മത്സരവും പത്മശ്രീ ജേതാവ് എസ് ആർ ഡി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:എഴുത്തച്ഛനും മുമ്പേ ശുദ്ധ മലയാളത്തിൽ കാവ്യം എഴുതിയ ചെറുശ്ശേരിക്ക് കണ്ണൂരിൽ ഉചിതമായ സ്മാരകം പണിയണമെന്നും കണ്ണൂർ സർവ്വകലാശാലയ്ക്ക് ചെറുശ്ശേരി സർവകലാശാല എന്ന് നാമകരണം ചെയ്യണമെന്നും പത്മശ്രീ എസ് ആർ ഡി പ്രസാദ് പറഞ്ഞു. ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം കണ്ണൂരിൽ സംഘടിപ്പിച്ച കൃഷ്ണഗാഥ സമ്മേളനവും കൃഷ്ണഗാഥ ആലാപന മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠന ഗവേഷണ കേന്ദ്രം ട്രഷറർ ഡോക്ടർ എം വി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരിയും കൃഷ്ണഗാഥയും എന്ന വിഷയത്തെക്കുറിച്ച് ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി. കേരള മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ, സാഹിത്യകാരൻ കെ വി മുരളി മോഹനൻ, കണ്ണൂർ മഹാത്മാ മന്ദിരം പ്രസിഡന്റ് ഇവിജി നമ്പ്യാർ, സാമൂഹ്യപ്രവർത്തകയും ചിത്രകാരിയുമായ സുലോചന മാഹി, മുൻ കൗൺസിലർ ടി കെ വസന്ത എന്നിവർ പ്രസംഗിച്ചു. ശ്രീ ശങ്കരാ ആദ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും ഡയറക്ടർ മധു നമ്പ്യാർ മാതമംഗലം നന്ദിയും പറഞ്ഞു.
കൃഷ്ണഗാഥാ ആലാപന മത്സരം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ. ജൂനിയർ വിഭാഗം പി അദ്വൈത തളിപ്പറമ്പ് ,പി വി അമേഘ കൃഷ്ണ കൂടാളി, ഋതുശ്രീ വടേശ്വരം, സീനിയർ വിഭാഗം അനന്തു വി ഗോപാൽ,ചക്കരക്കല്ല്, കെ.എം.സുബിന കാടാച്ചിറ, ശ്രീലത ശശിധരൻ നാറാത്ത് .

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും