ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കണ്ണാടിപ്പറമ്പ്: അഖില കേരള യാദവ സഭ കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും കേഷ് അവാർഡ് വിതരണം നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങ് 17.09. 23 ഞായറാഴ്ച രാവിലെ 10മണിക്ക് പുലൂപ്പി ഹിന്ദു എൽ പി സ്കൂളിൽ വെച്ച് അഖില കേരള യാദവ സഭയുടെ സംസ്ഥാന കമ്മിറ്റി അംഗവും കാസർകോട് ജില്ല പ്രസിഡണ്ടുമായ ശ്രീ ബാബു മാണിയൂർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും കണ്ണൂർ ക്രൈംബ്രാഞ്ച് എഎസ് ഐ ശ്രീമതി എ വി ഷീജ നിർവഹിച്ചു. കെ രഘുനാഥൻ സ്വാഗതം പറയുകയും ആയാടത്തിൽ പ്രകാശൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. യാദവ സഭ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ഹരീഷ് കക്കീൽ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ താലൂക്ക് സെക്രട്ടറി ശ്രീ ഇ എൻ സദാനന്ദൻ, എ വി തമ്പാൻ, രമ ടീച്ചർ, പി രാമചന്ദ്രൻ, എ വി ഗോപാലകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തുകയും കെ വി മധുസൂദനൻ നന്ദിയും പറഞ്ഞു