ലക്ഷദ്വീപിന് പാമ്പുരുത്തി ദ്വീപിൻ്റെ ഐക്യദാർഢ്യം
നാറാത്ത്: ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ അഡ്മിനിസ്ട്രേറ്ററും കേന്ദ്ര സർക്കാരും നടത്തുന്ന കിരാത നടപടികൾക്കെതിരേ ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പാമ്പുരുത്തി ദ്വീപ് ഐക്യദാർഢ്യം അർപ്പിച്ചു. സേവ് ലക്ഷദ്വീപ്, സ്റ്റാൻ്റ് വിത്ത് ലക്ഷദ്വീപ് എന്ന പ്ലക്കാർഡുകളേന്തി പ്രവർത്തകർ ഐക്യദാർഢ്യ വലയം തീർത്തു. കൺവീനർ കെ പി മുസ്തഫ, പ്രസിഡൻ്റ് എം അബൂബക്കർ, സെക്രട്ടറി പി സിദ്ദീഖ്, വൈസ് ചെയർമാൻ മുസ്തഫ മുഹ് യദ്ദീൻ നേതൃത്വം നൽകി. എം ഷൗക്കത്തലി, കെ പി ഫൈസൽ, കെ വി ഹസീബ്, വി കെ ബഷീർ, കെ പി മൻസൂർ, എം റാസിഖ്, പി പി അബ്ദുൽ ഖാദർ, വി കെ ശമീം, എം അസ് ലം പങ്കെടുത്തു.



Click To Comment