Home KANNUR ഓക്സിജൻ കോൺസെൻട്രേറ്റർ
KANNUR - September 17, 2023

ഓക്സിജൻ കോൺസെൻട്രേറ്റർ

നാറാത്ത്: സേവാഭാരതി നാറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, സ്ട്രക്ചർ, കസേര മുതലായവ നാടിനായി സമർപ്പിച്ചു. ചടങ്ങിൽ പ്രകാശൻ കറത്തയുടെ അധ്യക്ഷതയിൽ സേവാഭാരതി കണ്ണൂർ ജില്ലാ അധ്യക്ഷൻ ശ്രീ ഇ. മോഹനൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എം. രാജീവൻ സംസ്ഥാന സെക്രട്ടറി , കെ എൻ രാധാകൃഷ്ണൻ, കെ വി വിദ്യാധരൻ, കെ എൻ മുകുന്ദൻ എന്നവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷിബിൻ ചെറുവാക്കര സ്വാഗതവും, കെ എൻ അജയകുമാർ നന്ദിയും പറഞ്ഞു.
ആവശ്യം ഉള്ളവർ 8590151995. നമ്പറിൽ ബന്ധപെടുക

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും