കക്കാട് പള്ളിപ്രം വീട് തകർന്ന് ഉമ്മയും , മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു
കക്കാട് : പള്ളിപ്രം സഹകരണ ബാങ്കിന്ന് സമീപമുള്ള പഴയ വീടിന്റെ മേൽക്കുര മുഴുവനും തകർന്ന് വീണ് ഉമ്മയും , മകളും തലനാഴിയിരക്ക് രക്ഷപ്പെട്ടു. മേൽക്കുര തകർന്ന് വീഴുന്ന ശബദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അകത്ത് കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വീട് തകരുന്നതിന്ന് മിനുറ്റുകൾ ക്ക് മുൻപാണ് ഉമ്മ പുറത്തിറങ്ങിയത്. കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴ കാരണമായിരിക്കും വീട് നിലം പതിച്ചതെന്ന് പറയപ്പെടുന്നു. ഉമ്മയെയും മകളെയും തൊട്ടടുത്ത മദ്രസ ക്വാർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചിറ്റുണ്ട്.


Click To Comment