മുണ്ടേരി വലിയന്നൂരിൽ ആംബുലൻസും ബസ്സും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
മുണ്ടേരി : വലിയന്നൂർ ഒറേക്കുന്ന് ബസ് സ്റ്റോപ്പിന് മുന്നിൽ ഇന്ന് രാവിലെ എട്ടേമുപ്പതോടെയായിരുന്നു അപകടം. ഹോളി മൗണ്ട് റിഹാബിലിറ്റേഷൻ സെന്ററിലെ ആംബുലൻസും കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് വരുകയായിരുന്ന ഹരിശ്രീ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി.
Click To Comment