എസ്.കെ.എസ്.എസ്.എഫ്. റബീഅ് കോൺഫറൻസും പി.കെ.പി. അബ്ദുൽ സലാം മുസ്‌ല്യാർ അനുസ്മരണവും സംഘടിപ്പിച്ചു
കണ്ണൂർ : മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗൃഹീതമായ മാസത്തെ വരവേറ്റ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച റബീഅ് കോൺഫറൻസ് പ്രവാചകപ്രേമികളുടെ നിറഞ്ഞ സാന്നിധ്യംകൊണ്ട് മനോഹരമായി. കണ്ണൂർ സിറ്റി മരക്കാർകണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു.
സ്വാഗതസംഘം ചെയർമാൻ സി. സമീർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. ജില്ലാ സമസ്ത ഉപാധ്യക്ഷൻ ഉമർകോയ തങ്ങൾ പുതിയങ്ങാടി പ്രാരംഭപ്രാർഥന നടത്തി. അസ്‌ലം അസ്‌ഹരി പൊയ്തുംകടവ് അധ്യക്ഷനായി.
സമസ്ത ഖജാൻജി. പി.പി. ഉമർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അസ്‌ലം തങ്ങൾ അൽ മശ്ഹൂർ, മാണിയൂർ അഹ്‌മദ് മുസ്‌ലിയാർ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ പ്രവാചകപ്രകീർത്തന പ്രഭാഷണം നിർവഹിച്ചു.
ഗൾഫ് പ്രതിനിധികളായ അനസ് അസ്അദി, ശിഹാബ് കക്കാട്, സുഹൈൽ പാപ്പിനിശ്ശേരി, നിയാസ് വട്ടപ്പൊയിൽ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ബഷീർ അസ്അദി നമ്പ്രം പി.കെ.പി. ഉസ്താദ് അനുസ്മരണം നടത്തി. മദ്ഹ് ആലാപനത്തിന് ഖാജ ഹുസൈൻ ദാരിമി നേതൃത്വം നൽകി.
ചെറുമോത്ത് ഉസ്താദ് കൂട്ടുപ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാതല ഖുർആൻ മെസ്സേജ് പ്രോഗ്രാം ജേതാക്കൾക്കുള്ള അവാർഡ് കെ.പി.പി. തങ്ങൾ പെരുമ്പ, പാണക്കാട് മുഖ്‌താറലി ശിഹാബ് തങ്ങൾ, പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ എന്നിവർ വിതരണം ചെയ്തു.
മൗലീദ് സദസ്സിന് സയ്യിദ് മഹ്‌മൂദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല, സയ്യിദ് അബ്ദുൽഖാദർ ഫൈസി തങ്ങൾ പട്ടാമ്പി, ശാഹുൽ ഹമീദ് തങ്ങൾ അസ്ഹരി, ജാബിർ തങ്ങൾ അബുദാബി, നൗഫൽ അലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി.
സമസ്ത പോഷകഘടകങ്ങളുടെ പ്രതിനിധികളായ ശരീഫ് ബാഖവി വേശാല, അബദുസ്സമദ് മുട്ടം, അഹ്‌മദ് തേർളായി, മുഹമ്മദ് ഇബ്നു ആദം, അബൂബക്കർ യമാനി, റിയാസ് ശാദുലിപ്പള്ളി, നസീർ മൂര്യാട്, ജമീൽ അഞ്ചരക്കണ്ടി, റഷീദ് ഫൈസി പൊറോറ തുടങ്ങിയവർ പങ്കെടുത്തു.