Home KANNUR ഇന്ത്യൻ സ്വച്ഛ്താ ലീഗ് 2.0 ക്യാമ്പയിൻ
KANNUR - September 16, 2023

ഇന്ത്യൻ സ്വച്ഛ്താ ലീഗ് 2.0 ക്യാമ്പയിൻ

തളിപ്പറമ്പ് : ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സ്വച്ഛ് ഭാരത് ദിവസ് ആയി വിവിധ ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിക്കുന്നതിനും, മുന്നോടിയായി കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭാ തല ഉദ്ഘാടനം തളിപ്പറമ്പ ടൗൺ സ്‌ക്വയറിൽ വെച്ച് നടന്നു. ആരോഗ്യ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവ്വഹിച്ചു., ലോഗോ പ്രകാശനം. ആർ. ഡി. ഒ. ഇ പി മേഴ്‌സിയും, ചിത്ര രചന ഉദ്ഘാടനം നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാറും നിർവ്വഹിച്ചു .നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കെ പി ഖദീജ, കൗൺസിലർ വത്സ രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി റിയാസ് കെ എസ്, വ്യാപാരി സമിതി പ്രതിനിധി കെ.വി. മനോഹരൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു, തളിപ്പറമ്പ നഗരസഭ ക്ലീൻ സിറ്റി മാനേജർ ഏ പി രഞ്ജിത്ത് കുമാർ നന്ദി പറഞ്ഞു. തുടർന്ന്
ബസ് സ്റ്റാൻഡ് പരിസരത്ത് സർ സയ്ദ് കോളേജിലേ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.

ശ്രീകണ്ഠപുരം : സമ്പൂർണ ശുചിത്വം ലക്ഷ്യമാക്കി യുവജനതയെ ഉപയോഗിച്ച് ‘ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0’ എന്നപേരിൽ ശ്രീകണ്ഠപുരം നഗരസഭയിൽ വിവിധ പരിപാടികൾ നടത്തുന്നു. ശനിയാഴ്ച ഒൻപതിന് പരിപാടിയുടെ ലോഗോ നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന പ്രകാശനംചെയ്യും. ഇതോടൊപ്പം സ്വച്ഛതാ റാലിയും നടത്തും. റാലിക്കുശേഷം ബസ്‌സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബും ഉണ്ടാകും. ശുചിത്വവുമായി ബന്ധപ്പെട്ട് 18-ന് നഗരസഭാ ഓഫീസിൽ വിപുലമായ യോഗം ചേരും. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി 23-ന് എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങളും നടത്തും.

25-ന് ശുചിത്വ ശ്രീകണ്ഠപുരം നഗരസഭാ പ്രഖ്യാപനവും കാവുമ്പായി എം.സി.എഫ്. സെന്ററിൽ വൃക്ഷത്തൈകൾ നടൽ പ്രവർത്തനവും സംഘടിപ്പിക്കും. 26-ന് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് നഗരസഭയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗവും ചേരും. 30-ന് നഗരസഭാതല ശുചിത്വ സെമിനാർ, സാംസ്കാരിക പരിപാടി എന്നിവയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും